കാസര്‍കോട്: പെരിയ, കുണിയയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ചു. നവോദയ നഗറിലെ ഹസീനയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവെയ്പിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
