മംഗ്‌ളൂരു: പട്ടാപ്പകല്‍ വീടു കുത്തിത്തുറന്നു സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കുന്താപുരം, ഗുജ്ജാഡി സ്വദേശികളായ വിനായക് (41), ഭാര്യ പ്രമീള (30) എന്നിവരെയാണ് ഗംഗോല്ലി പൊലീസ് അറസ്റ്റിലായത്.
ജനുവരി 21ന് രാവിലെയാണ് ത്രാസ് ബീച്ചിനു സമീപത്തുള്ള ഉദയ് പൂജാരിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന നാലരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞുവെന്നാണ് കേസ്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
