കാസര്‍കോട്: റോട്ടറി ക്ലബ് കാസര്‍കോട് 2024-25 വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ.ജമാല്‍ അഹമ്മദ്(ഡെപ്യൂട്ടി സൂപ്രണ്ട്, ജനറലാശുപത്രി), മൈന്ദപ്പ എം.കെ(ഫോട്ടോഗ്രാഫര്‍), ലക്ഷ്മണ്‍ നായക്(ബീരിക്കുഞ്ച് നൈഫ് ഷാര്‍പ്പനര്‍) എന്നിവര്‍ക്കാണ് അവാര്‍ഡ്.
തൊഴിലിലുള്ള അവരുടെ സത്യസന്ധതയും സമര്‍പ്പണവും, പ്രൊഫഷണല്‍ സംബന്ധമായ സാഹചര്യങ്ങളില്‍ ഉയര്‍ന്ന ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചതും പരിഗണിച്ചാണ് ഇവരെ അവാര്‍ഡുകള്‍ക്ക് പരിഗണിച്ചത്. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ബി നാരായണ്‍ നായക്, സെക്രട്ടറി ഹരിപ്രസാദ് കെ, പ്രോഗ്രാം ചെയര്‍മാന്‍ ജോഷി എ.സി എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഈ അവാര്‍ഡുകള്‍ 28ന് രാത്രി 8 മണിക്ക് കാസര്‍കോട് റോട്ടറി ഭവനില്‍ വെച്ച് സമ്മാനിക്കും.
