പഞ്ചായത്ത് പ്രസിഡണ്ടിന്റേതടക്കമുള്ളവരുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; സീരിയല്‍ നടന്‍ അറസ്റ്റില്‍, കുടുങ്ങിയവരില്‍ ഐ പി എസ് ഉദ്യോഗസ്ഥരും

കണ്ണൂര്‍: പഞ്ചായത്ത് പ്രസിഡണ്ടിന്റേതടക്കം പത്തോളം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പേരാവൂര്‍, വായന്നൂര്‍ സ്വദേശി അഭി (21)യെ ആണ് പേരാവൂര്‍ ഡിവൈ എസ് പി കെ വി പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. എസ് ഐ ജാന്‍സി ജോസഫും സംഘവും വെള്ളിയാഴ്ച രാവിലെ വയനാട്, പടിഞ്ഞാറെത്തറയിലെ വാടക വീട്ടില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്ന അഭി സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റുകയാണ് പതിവെന്നു പൊലീസ് പറഞ്ഞു.
കോളയാട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ ഐ പി എസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളടക്കം മോര്‍ഫ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page