കോട്ടയം: പാലാ സെന്റ് തോമസ് സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി പരാതി. ഇതു സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സഹപാഠികളായ ഏതാനും പേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കിയത്. അതിക്രമം ചെറുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി നിലത്തു വീഴുകയും ചെയ്തു. ഈ സമയത്ത് രണ്ടുപേര്‍ ചേര്‍ന്ന് പിടിച്ചു വച്ചു ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജ് റിപ്പോര്‍ട്ട് തേടി. ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്.
