തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഡ്രൈവിംഗ് ടെസ്റ്റു പാസാകുന്നവര്‍ക്കു ഡ്രൈവിംഗ് ലൈസന്‍സുമായി മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കുമെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഇതിനു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ടാബു നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സ് ഉടനടി ലഭിക്കും- മന്ത്രി പറഞ്ഞു.
ആര്‍ സി ബുക്ക് ഡിജിറ്റലാക്കുമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. ബാങ്ക് ഹൈപ്പോത്തികേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍ സി ബുക്ക് പ്രിന്റ് എടുക്കാന്‍ കഴിയും.
കെ എസ് ആര്‍ ടി സി വാങ്ങി 20 പുതിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, ബസിന്റെ മുന്നിലും പിന്നിലും ക്യാമറ, റഡാര്‍ ഡിസ്‌പ്ലെ യൂണിറ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഡിസ്‌പ്ലേയില്‍ ആറു ഭാഷകളില്‍ നിയമ ലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ക്ക് ഇനി അവരുടെ വാഹനങ്ങളില്‍ നിന്നിറങ്ങാതെ തെറ്റുകളും തെറ്റുചെയ്യുന്നവരേയും കണ്ടെത്താന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു.
