കാസര്‍കോട്: നാലുവയസുള്ള മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 42 കാരനാണ് അറസ്റ്റിലായത്. പ്രതിയുടെ ഭാര്യയാണ് മകളെ പീഡിപ്പിച്ചുവെന്ന പരാതിയുമായി പൊലീസില്‍ എത്തിയത്. വിശദമായ അന്വേഷണത്തിനു ശേഷമാണ് യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്.
