മദ്യപിച്ച് എന്നും വഴക്ക്; സ്ഥിരം ശല്യക്കാരനായ മകനെ പിതാവ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കിയില്‍ പിതാവും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തലയ്ക്കടിയേറ്റ് മകന്‍ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവ് ഏല്‍ക്കുകയും ബോധരഹിതനായി വീഴുകയായിരുന്നു.തുടര്‍ന്ന് രവീന്ദ്രന്‍ സംഭവം അയല്‍വാസികളെ അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തലയില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. സ്ഥിരം മദ്യപാനിയായ ഗംഗാധരന്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്. രണ്ട് മാസം മുന്‍പ് മദ്യപാനം നിര്‍ത്തിയ ശേഷം വീട്ടില്‍ സ്ഥിര താമസമാക്കി. എല്ലാദിവസവും മദ്യപിച്ച് എത്തി പ്രശ്നമുണ്ടാക്കും. കഴിഞ്ഞ ദിവസവും വാക്ക് തർക്കം നടന്നിരുന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പ്രതിയെ കമ്പം മെട്ട് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page