കാസര്‍കോട്: തെലുങ്കാന സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. നാലു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കാഞ്ഞങ്ങാട് ജില്ലാപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 11 മണിയോടെ സംസ്ഥാന പാതയില്‍ മാലക്കല്ല് കെയല്‍വെല്‍ ആശുപത്രിക്ക് സമീപമാണ് അപകടം. കാര്‍ ഓടിച്ച ആള്‍ ഉറങ്ങി പോയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയതാണെന്നാണ് കരുതുന്നത്. റോഡരികിലേക്കാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരത്തെ തുടര്‍ന്ന് രാജപുരം പൊലീസ് സ്ഥലത്തെത്തി. പരപ്പ എടത്തോട് കോളിയാര്‍ കയറ്റത്തില്‍ കഴിഞ്ഞദിവസം അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.
