കുമ്പള: കുമ്പളയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനു ജി.ഐ.എസ് മാപ്പിങ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചത്. കുമ്പള ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഭൗമവിവര പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ സര്‍വ്വേ. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, തെരുവുവിളക്കുകള്‍, കുടിവെള്ളപൈപ്പുകള്‍, കുളങ്ങള്‍, തോടുകള്‍, കിണറുകള്‍, പാലങ്ങള്‍ എന്നിവയുടെ വിവരം ഡ്രോണ്‍ ഉപയോഗിച്ച് ശേഖരിക്കും. കെട്ടിടങ്ങളുടെ വിസ്തീര്‍ണവും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഇത് വഴി നേരിട്ട് ശേഖരിക്കും.
ഡ്രോണ്‍ സര്‍വ്വേ എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.പി താഹിറ ആധ്യക്ഷം വഹിച്ചു.
വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബൂറ, അംഗങ്ങളായ കൗലത് ബീവി, ജീവനക്കാരായ മാധവന്‍, ജെ.എസ് ഷൈജു, അശ്വന്‍ പി.കെ, നിധീഷ് പി. പഞ്ചായത്ത് ജീവനക്കാര്‍ പങ്കെടുത്തു.
സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ കുമ്പള ഗ്രാമപഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലാകും.
