കാസര്‍കോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മടിക്കൈ ചാളക്കടവിലെ അമ്പാടി നിലയത്തില്‍ അശോകന്‍-രജനി ദമ്പതികളുടെ മകന്‍ എന്‍.ആര്‍ രഞ്ജിത്ത് (21)ആണ് മരിച്ചത്. ജനുവരി ആറിനാണ് രഞ്ജിത്തിനെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്നതാണെന്നു ബോധ്യമായതോടെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. നീലേശ്വരം പൊലീസ് കേസെടുത്തു.