കണ്ണൂര്‍: പൊന്ന്യത്തും തളാപ്പിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു.
തളാപ്പ്, മക്കാനിക്ക് സമീപത്തു ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പറശ്ശിനിക്കടവ്, നണിച്ചേരി സ്വദേശി രാഹുല്‍ കല്ലൂരി (40) മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. കണ്ണൂര്‍ ടൗണ്‍ ഭാഗത്തു നിന്നു പറശ്ശിനിക്കടവിലേക്ക് പോകുന്നതിനിടയിലാണ് അപകടം. രാഹുലിന്റെ മൃതദേഹം പൊലീസെത്തി എ.കെ.ജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി തലശ്ശേരി, ചിറക്കര, പള്ളിത്താഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്ന്യം, കുണ്ടുചിറയിലെ മുസമ്മില്‍ (30) മരിച്ചു. റോഡിലേക്ക് തെറിച്ചു വീണ മുസമ്മലിന്റെ ദേഹത്തു കൂടി അതുവഴിയെത്തിയ കാര്‍ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. അലി-ബുഷ്‌റ ദമ്പതികളുടെ മകനാണ് മുസമ്മില്‍. മകന്‍: ഐദിന്‍ ആദം. സഹോദരങ്ങള്‍: ഫാത്തിമത്തില്‍ നൂറ, ഫാത്തിമത്തില്‍ ഉസ്‌ന.