കാസര്‍കോട്: തളങ്കര-പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം മറുപുത്തരി ഉത്സവം ഫെബ്രുവരി നാലിനു രാവിലെ നടക്കും. ഉത്സവത്തിനു മുന്നോടിയായുള്ള കുലകൊത്തല്‍ ജനു-26ന് രാവിലെ നടക്കുന്നതാണ്.
ആഘോഷത്തിന്റെ ഭാഗമായി ഭഗവതി സേവാ സംഘം, കാസര്‍കോട് യുവജനസംഘം, ശ്രീ ഭഗവതി മഹിളാ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി രണ്ടിനു പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര പരിസരത്ത് കലാ-കായിക മത്സരങ്ങള്‍ നടത്തുന്നതാണ്. ആഘോഷത്തിലും മത്സര പരിപാടികളിലും മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.