തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്നും നാളെയും കേരളത്തിന് മുകളിലൂടെ പറക്കും. ജനുവരി 9ന് വൈകിട്ട് 7.25നാണ് ഐഎസ്എസ് കേരളത്തിന് മുകളില്‍ കാണാനാവുക. ഒരു മിനുറ്റും 23 സെക്കന്‍ഡും നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയം നമുക്ക് കാണാം. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാവും ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. തെളിഞ്ഞ ആകാശം ഈ മനോഹര കാഴ്ചയ്ക്ക് നിര്‍ബന്ധമാണ്. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റവും തെളിച്ചത്തില്‍ ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാനാവുക. രാവിലെ 5.21 ന് ഐഎസ്എസ് സംസ്ഥാനത്തിന് തൊട്ട് മുകളില്‍ കാണാം. ജനുവരി 10 ന് വൈകിട്ട് 6.34നും ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാവും ഐഎസ്എസ് കേരളത്തില്‍ നിന്ന് കണ്ടുതുടങ്ങുക. മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യം ഈ കാഴ്ചയ്ക്കുണ്ടാകും. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ബഹിരാകാശ നിലയം കാണാനാവില്ല. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റര്‍ നീളവും 73 മീറ്റര്‍ വീതിയുമുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ വഴിയാണ് സ്റ്റേഷന്‍ നിലയം. മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസയോഗ്യമായ സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്ററാണ്. 4.5 ലക്ഷം കിലോഗ്രാമാണ് ഭാരം. ഏഴ് സഞ്ചാരികളാണ് നിലവില്‍ ഐ.എസ്.എസില്‍ കഴിയുന്നത്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8574855918794633933.jpg)