കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് രംഗത്ത്. രാഹുല്‍ ഈശ്വര്‍ സ്ത്രീകള്‍ അഡ്രസ്സ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യമാക്കുമെന്നാണ് നടിയുടെ പ്രതികരണം. തന്ത്രി കുടുംബത്തില്‍പ്പെട്ട രാഹുല്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ? താങ്കളുടെ മുന്നില്‍ വരുമ്പോള് ശ്രദ്ധിച്ചോളാം..’- എന്നും ഹണി പരിഹസിച്ചു.
അതേസമയം ഹണി റോസിന്റെ പരിഹാസത്തോട് പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നിട്ടുണ്ട്. താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു ഹണിയുടെ പരിഹാസത്തോടുള്ള രാഹുലിന്റെ മറുപടി