മുംബൈ: 26-ാം വിവാഹ വാര്‍ഷികം കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചതിനു പിന്നാലെ ദമ്പതികള്‍ കല്യാണ വേഷം അണിഞ്ഞ് ജീവനൊടുക്കി. കുറിപ്പ് എഴുതി വച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. നാഗ്പൂരിലെ ജറില്‍ രാംസണ്‍ ഓസ്‌കാര്‍(57), ഭാര്യ ആന്‍ (46) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇരുവരുടെയും 26-ാം വിവാഹവാര്‍ഷികമായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം വാര്‍ഷിക പരിപാടികള്‍ കെങ്കേമമായി നടത്തിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനിന്റെ മൃതദേഹം കട്ടിലില്‍ കിടന്ന നിലയിലാണ് കാണപ്പെട്ടത്. മൃതദേഹത്തിനു മുകളില്‍ പുഷ്പങ്ങള്‍ വിതറിയ നിലയിലും കാണപ്പെട്ടു. തൂങ്ങിയ നിലയിലാണ് ഭര്‍ത്താവിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്തു നിന്നും ഇവര്‍ എഴുതിവച്ച ആത്മഹത്യാ കുറിപ്പു കണ്ടെടുത്തു. ‘ഞങ്ങളെ ഒരേ സ്ഥലത്ത് ഒരേ കല്ലറയില്‍ സംസ്‌കരിക്കണ’ മെന്നാണ് കുറിപ്പില്‍ പറയുന്നത്. പൊലീസ് നടപടികള്‍ക്കു ശേഷം ഇരുവരുടെയും മൃതദേഹം ആഗ്രഹപ്രകാരം സംസ്‌കരിച്ചു. കുട്ടികളില്ലാത്ത വിഷമത്തിലായിരിക്കും ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ സംശയം.