കണ്ണൂര്‍: തളിപ്പറമ്പ്, കൊളച്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
നീലേശ്വരത്തെ ഇ.വി മനോജ് കുമാറിന്റെയും കമ്പില്‍ പാട്ടയം, ചേര്‍ക്കുന്ന്, ഷൈജുപുരം വീട്ടില്‍ എം.പി ഷീബയുടെയും മകന്‍ ഇ.വി ഭവത് മാനവ് എന്ന അമ്പാടി (17)യാണ് മരിച്ചത്. കമ്പില്‍ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: ഭവന്‍ കാര്‍ത്തിക്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.