കാസര്‍കോട്: പള്ളിയിലേക്ക് ജുമാനമസ്‌കാരത്തിനു പോവുകയായിരുന്ന യുവ കരാറുകാരനെ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ മൂന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ചെര്‍ക്കള, ബേര്‍ക്കയിലെ പാറ ഇസ്മയില്‍ (45) ആണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്റു ചെയ്തു. 2024 ജുലായ് 19ന് ഉച്ചയ്ക്ക് 12.55ന് ആണ് കേസിനാസ്പദമായ സംഭവം.
ചെര്‍ക്കള, ബേര്‍ക്കയിലെ യുവ കരാറുകാരനായ അബൂബക്കര്‍ സിദ്ദിഖ് (28) ആണ് വധശ്രമത്തിനു ഇരയായത്. കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ അക്രമ സംഭവത്തില്‍ പത്തു പേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നത്.
A case of attempted murder with an iron rod