‘മാന്യമായി വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് ഗതാഗത വകുപ്പിന്റെ അഭിനന്ദനം’; കഴിഞ്ഞ വര്‍ഷം നടന്ന വാഹന അപകടങ്ങളിലെ മരണ നിരക്കില്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കില്‍ കുറവ്. കഴിഞ്ഞ വര്‍ഷം (2024) 3714 പേരാണ് അപകടത്തില്‍ മരിച്ചത്. 2023 ല്‍ അപകട മരണ നിരക്ക് 4080 ആയിരുന്നു. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകള്‍ ഫേസ് ബുക്ക് പേജില്‍ മോട്ടോര്‍ വാഹന വകുപ്പ് പങ്കുവച്ചത്. ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എംവിഡി പറയുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് മരണ നിരക്ക് കുറഞ്ഞത്. 2023 ല്‍ സംസ്ഥാനത്ത് ഉണ്ടായ 48,091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2024 ല്‍ 48,836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷവും മരിച്ചതില്‍ അധികവും. 2025 ന്റെ തുടക്കത്തില്‍ അടക്കം കേരളത്തില്‍ പലയിടങ്ങളിലായുള്ള വാഹനാപകടത്തില്‍ ജീവനുകള്‍ പൊലിഞ്ഞിരുന്നു. പുതുവത്സര ദിനത്തില്‍ വാഹനാപകടങ്ങളിലായി എട്ടോളം പേരാണ് മരിച്ചത്. കണക്കുകളില്‍ മരണ നിരക്ക് കുറയുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ഒരേ ദിവസവും ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായതില്‍ നമുക്ക് അഭിമാനിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page