ന്യൂഡല്‍ഹി: അതിരൂക്ഷമായ മൂടല്‍മഞ്ഞിനെത്തുടര്‍ന്നു ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ ട്രെയിന്‍-വിമാനസര്‍വ്വീസുകള്‍ താറുമാറായി.
ഞായറാഴ്ച രാവിലെ ശീതക്കാറ്റും അനുഭവപ്പെട്ടു. താപനില താണു. എന്നാല്‍ വിമാനങ്ങള്‍ വഴിമാറ്റി വിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതിരൂക്ഷമായ മൂടല്‍ മഞ്ഞ് മൂന്നു ദിവസമായി വിമാനസര്‍വ്വീസുകളെ പ്രതികൂലമായി ബാധിച്ചു.
ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍ ലിമറ്റഡിന്റെ നിയന്ത്രണത്തിലാണ് രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച രാവിലെ ആറു മണി മുതല്‍ രാത്രി എട്ടുമണി വരെ 303 വിമാനങ്ങള്‍ 45 മിനിറ്റിലധികം വൈകിയാണ് സര്‍വ്വീസ് നടത്തിയത്.