കാസര്‍കോട്: ആലംപാടി റഹ്‌മാനിയ നഗറില്‍ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് 7 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന ആയിഷ എന്ന സാധുവായ വിദ്യാര്‍ത്ഥിനിയുടെ തുടര്‍ചികിത്സയ്ക്കും മജ്ജ മാറ്റി വെക്കാനുമായി 40 ലക്ഷത്തോളം രൂപ ഡോക്ടര്‍മാര്‍ ചിലവ് പറയുന്നു. അയിഷാ ചികിത്സാ കൂട്ടായ്മയില്‍ യാസ്‌ക്ക് റഹ്‌മാനിയ നഗര്‍ 5,56,402 രൂപ സമാഹരിച്ഛ് നല്‍കി. ക്ലബില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ജംഷീര്‍, വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗം സകരിയയ്ക്ക് തുക കൈമാറി. ക്ലബ് സെക്രട്ടറി അര്‍ഷാദ്, രക്ഷാധികാരി അഷ്ഫാക്, എക്‌സിക്യൂട്ടീവ് അംഗം ഷറഫുദ്ദിന്‍, ജലാല്‍ സംബന്ധിച്ചു. ലക്ഷ്യത്തിലെത്തും വരെ എല്ലാവരും കൈകോര്‍ക്കണമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.