ഇരിയണ്ണി, തീയടുക്കത്ത് വീണ്ടും പുലി; തൊഴുത്തില്‍ കയറി പശുക്കിടാവിനെ ആക്രമിച്ചു, വീട്ടുകാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയി

കാസര്‍കോട്: ഇരിയണ്ണി, തീയടുക്കത്ത് വീണ്ടും പുലിയിറങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് എത്തിയ പുലി തൊഴുത്തില്‍കെട്ടിയ പശുക്കിടാവിനെ ആക്രമിച്ചു. പശുവിന്റെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയി. തീയടുക്കത്തെ കുഞ്ഞമ്പുവിന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ പശുകിടാവിന്റെ കഴുത്തിലും ചെവിയിലും പരിക്കേറ്റു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തീയടുക്കത്ത് പുലി എത്തിയത്. വ്യാഴാഴ്ച ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് കാട്ടുപോത്താണ് പുലിയുടെ ആക്രമണത്തിനു ഇരയായത്. എന്നാല്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍, കടുവനത്തൊട്ടി, ശങ്കരംകാട്ടിലും വെള്ളിയാഴ്ച പുലര്‍ച്ചെ പുലിയെ കണ്ടിരുന്നു. കൃഷ്ണകുമാര്‍ എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് പുലിയെ കണ്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page