കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍, നെട്ടെണിഗെയില്‍ എലിവിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 20കാരി മരിച്ചു. കുഞ്ചത്തൊടി ഹൗസില്‍ കൃഷ്ണന്റെ മകള്‍ പി.കെ ജയശ്രീ (20)യാണ് ശനിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മംഗ്‌ളൂരുവിലെ ഒരു ചെമ്മീന്‍ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന ജയശ്രീ ഡിസംബര്‍ 29ന് ആണ് വീട്ടില്‍ വച്ച് വിഷം കഴിച്ചത്.
സഹോദരന്‍ കെ. സുനിലിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. സുമ സഹോദരിയാണ്.