Author : പി പി ചെറിയാൻ
ഡാലസ്: ഈസ്റ്റ് ഡാളസിൽ ജ്വല്ലറി ഒരു സംഘം അടിച്ചു തകർത്ത ശേഷംകവർച്ച ചെയ്തു. പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊര്ജിതപ്പെടുത്തി.
ഗസ് തോമസ്‌സണിലെയും ഫെർഗൂസൺ റോഡിലെയും എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിലെ ജോയേരിയ പ്രിൻസെസയ ജ്വല്ലറിയാണ് അ ക്രമി സംഘം തകർത്തത്.
ജ്വല്ലറി ത കർത്ത നാലംഗ സംഘം 30 സെക്കൻഡിനുള്ളിൽ സ്വർണച്ചങ്ങല ഉൾപ്പെടെയുള്ള ആഭരണങ്ങൾ തട്ടിയെടുത്തത് സ്ഥലം വിട്ടു. . മോഷണം പോയ ഒരു ചെയിനിന് 15,000 ഡോളർ വിലവരുമെന്ന് കട ഉടമ പറഞ്ഞു.
മോഷ്ടാക്കളെന്നു സംശയിക്കുന്ന നാലുപേരിൽ മൂന്ന് പേർ മുഖംമൂടി ധരിച്ചിരുന്നു,അഞ്ചാം പ്രതി ലുക്ക്ഔ ട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റോർ ഉടമകൾ പറയുന്നു.
.
ക ഴിഞ്ഞ മാസം, ഹൂസ്റ്റണിലെ എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിലെ ഒരു ജ്വല്ലറിയും സമാനമായ രീതിയിൽ കവർച്ച ചെയ്തിരുന്നു..