പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ബ്രേക്ക് ചവിട്ടി; ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി എന്ന 60 കാരിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.15 ഓടെയായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ ബസ് തിരിയുമ്പോഴാണ് സീറ്റില്‍ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്. റോഡില്‍വീണ ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മര്‍വ എന്ന പേരുള്ള സ്വകാര്യ ബസില്‍ നിന്നാണ് വീട്ടമ്മ തെറിച്ചുവീണത്. പഴയന്നൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. ബസിന്റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ച് വീണത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. പഴമ്പാലക്കോട് കൂട്ടുപുഴയില്‍ നിന്നാണ് ഇന്ദിരയും മകളും ബസില്‍ കയറിയത്. പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് പെട്ടന്ന് ബ്രേക്കിട്ടതോടെയാണ് ഇന്ദിരാദേവി തെറിച്ചു വീണത്. കൈ കൊണ്ട് പ്രസ് ചെയ്തു തുറക്കാന്‍ പറ്റുന്ന ഡോറായിരുന്നുവെന്നും കൈതട്ടി ഡോറ് തുറന്നതാവാമെന്നുമാണ് ബസ് ജീവനക്കാര്‍ പൊലീസിന് നല്‍കിയ മൊഴി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page