കാസര്‍കോട്: പടന്നക്കാട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്‌മാന്‍( 5), ലഹഖ് സൈനബ(12) എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുഹറ(40), ഷെറിന്‍ (15) എന്നിവരെ കണ്ണൂര്‍ മിംസ് ആശുപത്രിയിലും, കാര്‍ ഡ്രൈവര്‍ ഫായിസ്, ബസ് യാത്രക്കാരായ സൂര്യ, അനില്‍ എന്നിവരെ കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എടുത്തത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി