കാസര്‍കോട്: കരിവേടകം, പടുപ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയെയും മൂന്നു മക്കളെയും കാണാതായി. അബ്ദുല്‍ ഹക്കീമിന്റെ ഭാര്യ ജനത്തുല്‍ നിഷ (29), 11, 9, 8 വയസ്സുള്ള മക്കള്‍ എന്നിവരെയാണ് കാണാതായത്. മക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. 24നു വൈകുന്നേരമാണ് നാലു പേരെയും കാണാതായതെന്ന് ഭര്‍ത്താവ് അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയില്‍ പറഞ്ഞു. ബേഡകം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.