കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്ദേഭാരത് ട്രയിനിടിച്ച സ്ത്രീ മരിച്ചു. വ്യാഴാഴ്ച രാവിലെ 8.40 മണിയോടെയാണ് സംഭവം. റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.