തിരുവനന്തപുരം: മുന്‍ ഡി ഐ ജിയുടെ വീട് കുത്തിത്തുറന്ന് മോഷണം. മുന്‍ ജയില്‍ ഡി ഐ ജി സന്തോഷ് കുമാറിന്റെ കരമന, നെടുങ്കാട്, വച്ച് ഹൗസ് റോഡിലെ ഇരുനില വീട്ടിലാണ് മോഷണം. സംഭവ സമയത്ത് സന്തോഷ് കുമാറും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ജോലിക്കാരി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തുതുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരകളും മേശകളും കുത്തി തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. എന്തൊക്കെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല. കരമന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.