കണ്ണൂര്‍: മട്ടന്നൂര്‍, കീച്ചേരി, ചെള്ളേരിയില്‍ കനാല്‍ തുരങ്കത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ചിക്കന്‍ സ്റ്റാള്‍ ഉടമ മുങ്ങി മരിച്ചു. കോളാരി, കുമ്പമൂലയിലെ പി കെ റാഷിദ് (30)ആണ് മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പമാണ് റാഷിദ് കനാലില്‍ മീന്‍ പിടിക്കാന്‍ എത്തിയത്. പഴശ്ശി, ഇറിഗേഷന്‍ പദ്ധതിയിലുള്ള തുരങ്കത്തിലാണ് റാഷിദ് അപകടത്തില്‍പ്പെട്ടത്.
കോളാരിയിലെ ചോലയില്‍ കാദര്‍- സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: വാഹിദ. മക്കള്‍: മുഹമ്മദ്, സിദറത്തുല്‍ മുന്‍തഹ, ഹംദാന്‍.
