കണ്ണൂര്‍: ഓട്ടോ റിക്ഷയുടെ ക്യാബിന്‍ കുത്തിപ്പൊളിച്ച് 30,000 രൂപയും എ ടി എം കാര്‍ഡും ബാങ്ക് രേഖകളും ഉള്‍പ്പെടെ കവര്‍ച്ച ചെയ്തയാള്‍ അറസ്റ്റില്‍. ചിറക്കല്‍, പുതിയ തെരു, ആമിനാസിലെ കെ നൗഷാദി (56)നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചക്കരക്കല്‍ ടൗണില്‍ നിര്‍ത്തിയിരുന്ന റാഷി എന്നയാളുടെ പേരിലുള്ള ഓട്ടോറിക്ഷയുടെ ക്യാബിനാണ് കുത്തിപൊളിച്ചു കവര്‍ച്ച നടത്തിയത്. ഡ്രൈവര്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി സ്ഥലത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പുതിയ തെരുവില്‍ വച്ച് അറസ്റ്റു ചെയ്തത്.