വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും കിടപ്പുരോഗിയായ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമാമെന്നാണ് വിവരം. നിരവധി വര്‍ഷം സുല്‍ത്താന്‍ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്‍ എം വിജയന്‍. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page