തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചരി വില കുത്തനേ ഉയരുന്നു. കിലോഗ്രാമിന് 30 – 35 രൂപയ്ക്കു ലഭിച്ചിരുന്നത് ചില്ലറ വിപണിയില്‍ 56 രൂപ വരെ എത്തി. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പച്ചരി കേരളത്തിലെത്തുന്നത്. ശ്രീലങ്കയുള്‍പ്പെടെ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിച്ചതാണ് വില കുത്തനെ ഉയരാന്‍ കാരണം. എഫ്.സി.ഐ ഗോഡൗണുകളില്‍ പച്ചരി സ്റ്റോക്ക് കുറഞ്ഞതോടെ റേഷന്‍ കടകളില്‍ കിട്ടാനില്ല. ചില താലൂക്കുകളില്‍ കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം പച്ചരി നല്‍കുന്നുണ്ട്. പുട്ടുപൊടിക്കും അപ്പം പൊടിക്കും പച്ചരി തന്നെ വേണം. വറുത്ത പുട്ടുപൊടി പായ്ക്കിനും വിലകൂടിത്തുടങ്ങിയിട്ടുണ്ട്. കിലോയ്ക്ക് 65 നുള്ളില്‍ കിട്ടിയിരുന്നത് 70 ലേക്ക് കടന്നു
പച്ചരി വില വര്‍ദ്ധന തുടര്‍ന്നാല്‍ ഇനിയും കൂട്ടേണ്ടി വരുമെന്നാണ് ഉല്‍പ്പാദകര്‍ നല്‍കുന്ന സൂചന.
അതേസമയം, മറ്റിനം അരികള്‍ക്ക് വിലയില്‍ മാറ്റമില്ല. നോണ്‍ സബ്‌സിഡി പച്ചരിയുടെ വില 44 രൂപയാണ്. 33ല്‍ നിന്നാണ് 44ലെത്തിയത്. സബ്‌സിഡി അരിക്ക് 29 രൂപയാണ്. പക്ഷേ മിക്കവാറും ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി പച്ചരിയില്ല.