കാസര്‍കോട്: രഹസ്യവിവരത്തെത്തുടര്‍ന്ന് തളങ്കരയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ നാലു കിലോ കഞ്ചാവ് പിടികൂടി. ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ചട്ടഞ്ചാല്‍, പുത്തരിയടുക്കം സ്വദേശി കെ. സവാദി(39)നെ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പ്രദീഷ് കുമാര്‍ എം.പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. സവാദ് താമസിക്കുന്ന തളങ്കര, കെ.കെ പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഡിവൈ. എസ്.പി സി.കെ സുനില്‍ കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ടൗണ്‍ എസ്.ഐ.യും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പുതുവര്‍ഷാഘോഷത്തിനു വിതരണം ചെയ്യാനാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
