കാസര്‍കോട്: ക്ലാസിനു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. പിലിക്കോട്, എരവിലെ വിമല്‍ഹൗസിലെ ആയിഷത്ത് മസ്‌ന (19) യെ ആണ് കാണാതായത്. അസ്‌ലമിന്റെ ഭാര്യയാണ്. അസ്‌ലമിന്റെ മാതാവ് മൈമൂന നല്‍കിയ പരാതി പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9.45 മണിക്കാണ് തൃക്കരിപ്പൂരിലേക്ക് ക്ലാസിനു പോകുന്നുവെന്നു പറഞ്ഞ് ആയിഷത്ത് മസ്‌ന വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭര്‍തൃമാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ചന്തേര ഗ്രേഡ് എസ്.ഐ. കെ. ഓമനയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
