വാഷിംഗ്ടണ്‍, ഡി.സി (യു.എസ്):തമിഴ്‌നാട് ചെന്നൈ സ്വദേശി ശ്രീരാമകൃഷ്ണനെ വൈറ്റ് ഹൗസ് സയന്‍സ് ആന്റ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സീനിയര്‍ നയ ഉപദേഷ്ടാവായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. എ.ഐ വിഭാഗംതലവന്‍ ഡേവിഡ് സാക്‌സുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അമേരിക്കയുടെ ലീഡര്‍ഷിപ്പ് നിലനിര്‍ത്തുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തുകയുമാണ് ചുമതല. ഇതിനുവേണ്ടി ഗവണ്‍മെന്റിന്റെ എല്ലാ മേഖലകളുടെയും പ്രസിഡന്റിന്റെ സയന്‍സ് ആന്റ് ടെക്‌നോളജി ഉപദേശക കൗണ്‍സിലുമായും സഹകരിച്ചു പ്രവര്‍ത്തിക്കണം.