യഹ്‌യ തളങ്കര കാരുണ്യത്തിന്റെ അംബാസഡര്‍: സി ടി

കാസര്‍കോട്: യഹ്‌യ തളങ്കര കാരുണ്യത്തിന്റെ അംബാസഡറാണെന്നു മുസ്ലീംലീഗ് ട്രഷറര്‍ സി ടി അഹമ്മദലി അഭിപ്രായപ്പെട്ടു.നാട്ടിലും മറുനാട്ടിലും സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു- സി ടി ചൂണ്ടിക്കാട്ടി.
കെ എം സി സി ദുബൈ കേരള സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യഹ്‌യക്കു തളങ്കരയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ- സാമൂഹ്യ -മത- കലാ- കായിക- വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യമാണ് യഹ്‌യ തളങ്കരയെന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മുസ്ലീംലീഗ് ജില്ലാ ജന. സെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന്‍ ആധ്യക്ഷ്യം വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം സമ്മാനിച്ചു. യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി സഹീര്‍ ആസിഫ്, പി വി മനാഫ്, എ എം കടവത്ത്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അബ്ബാസ് ബീഗം, അഷ്‌റഫ് എടനീര്‍, ഹാഷിം കടവത്ത്, ടി ഇ മുക്താര്‍, എം എച്ച് അബ്ദുള്‍ ഖാദര്‍, ആദംകുഞ്ഞി തളങ്കര, സുബൈര്‍ പള്ളിക്കല്‍, ബഷീര്‍, സമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയ്ക്കു ലീഗ് ജില്ലാ ട്രഷറര്‍ പി മുനീര്‍ ഹാജി ഉപഹാരം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page