മഞ്ചേശ്വരം: യുവാവിനെ കാണാതായതായി പരാതി. കുഞ്ചത്തൂരിലെ മൂസയുടെ മകന്‍ നൗഷാദി (31)നെയാണ് 19നു രാത്രി കാണാതായതെന്നു സഹോദരന്‍ ഹനീഫ് മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. രാത്രി പുറത്തേക്കു പോവുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നെന്നു പറയുന്നു. തിരിച്ചെത്താത്തതിനെതുടര്‍ന്നു ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയുന്നു.
