കുവൈറ്റ് സിറ്റി: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട്ടെ യുവതി മരിച്ചു. ചൂരി സ്വദേശിയും അഹ്‌മദ് അല്‍ മഗ്‌രിബ് കമ്പനി ചീഫുമായ മന്‍സൂറിന്റെ ഭാര്യ സുമയ്യ(36) ആണ് മരിച്ചത്. കണ്ണൂര്‍ വെറ്റിലപ്പള്ളി സ്വദേശിനിയാണ്. രണ്ടാഴ്ചയോളമായി അദാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം കുവൈറ്റില്‍ തന്നെ ഖബറടക്കും. മക്കള്‍: അല, അബ്ദുല്ല, ഹവ്വ.