ടെക്സാസ് സ്‌കൂളിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയ്ക്കു ദാരുണാന്ത്യം, 5 വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്

സാന്‍ അന്റോണിയോ: ടെക്‌സാസിലെ സാന്‍ അന്റോണിയോയിലെ സ്‌കൂളിലുണ്ടായ വാഹനാപകടത്തില്‍ 22 കാരിയായ അധ്യാപിക ദാരുണമായി മരിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.
എക്സല്‍ഡ് മോണ്ടിസോറി പ്ലസില്‍ മരിച്ചത് അധ്യാപിക അലക്‌സിയ റോസാലെസ് (22) ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
അവധിക്കാലം ആരംഭിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ എക്സല്‍ഡ് മോണ്ടിസോറി പ്ലസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകണ്‍ എത്തിയതായിരുന്നു. ഒരു രക്ഷിതാവ് തന്റെ കുട്ടികളെ സ്വന്തം വാഹനത്തില്‍ കയറ്റി പുറ പ്പെടുന്നതിനിടെ വാഹനത്തിന്റെ വേഗത വര്‍ധിക്കുകയും തുടര്‍ന്ന് കെട്ടിടത്തിലും മറ്റൊരു കാറിലും ഇടിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളും മറുവശത്ത് നിരവധി കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന വേലിയില്‍ ഇടിച്ചു. അപകടത്തില്‍ മരിച്ച അധ്യാപിക കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. വാഹനങ്ങളിലൊന്നിനടിയില്‍ കുടുങ്ങിയാണ് മരണം.
അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് വാഹനത്തിനടിയില്‍ നിന്ന് അധ്യാപികയെ പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്ത് മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page