കാസര്‍കോട്: ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഗൃഹനാഥനെ കാണാതായി. മഞ്ചേശ്വരം, ബായാര്‍, ഗാളിയടുക്കത്തെ കല്ലടുക്ക ഹൗസിലെ മോഹന (60)നെയാണ് കാണാതായത്. ഡിസംബര്‍ 16നു രാവിലെ 10നു ബായാര്‍ ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു പറയുന്നു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മകന്‍ അജിത്ത് കുമാര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
