കണ്ണൂര്‍: പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തറവാട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട്, കതിരന്‍, പുലിക്കരി അനിയുടെ മകള്‍ അനിറ്റ (15)യാണ് മരിച്ചത്. കണിയന്‍ചാല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. തുടര്‍ന്ന് സമീപത്ത് തന്നെയുള്ള തറവാട് വീട്ടിലേക്ക് പോയ അനിറ്റ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചു പോയപ്പോഴാണ് മുറിക്കകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ താഴെ ഇറക്കി കരുവന്‍ചാലിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാതാവ്: അനിത. സഹോദരങ്ങള്‍ അനന്തു, അഭിനന്ദ്.
