തിരുവനന്തപുരം: ആരോപണ വിധേയനും അന്വേഷണം നേരിടുന്ന ആളുമായ എ ഡിജിപി എം ആർ അജിത് കുമാറിനെ ഡിജിപി ആക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി ഷെയ്ഖ് ദർവേശ് സാഹേബ് 2025 ജൂലൈ ഒന്നിന് സർവീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിനെ അവരോധിക്കുക. വിജിലൻസ് അന്വേഷണം നേരിടുന്നതുകൊണ്ട് സ്ഥാനക്കയറ്റം തടയാനാവില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം.
