കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ആലംപാടി, അക്കരക്കുന്നിലെ അമീറലി (22) യെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങി 14 കേസുകളില്‍ പ്രതിയാണെന്നു ഇന്‍സ്‌പെക്ടര്‍ വിപിന്‍ പറഞ്ഞു. മേല്‍പ്പറമ്പ് സ്റ്റേഷനിലും കേസുണ്ടെന്നു കൂട്ടിച്ചേര്‍ത്തു.