കാസര്‍കോട്: എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. തായന്നൂര്‍ സ്വദേശി അംബുജാക്ഷന്റെയും കക്കാട്ട് പത്മിനിയുടെ മകള്‍ ദര്‍ശന (24) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് ബുധനാഴ്ച രാവിലെയാണ് മരണം. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന. ഈ മാസം ഒമ്പതിനാണ് എലിവിഷം കഴിച്ച് അവശനിലയില്‍ ദര്‍ശനയെ കണ്ടെത്തിയത്. മംഗളൂരുവിലെ കോളേജ് ഹോസ്റ്റലില്‍ വച്ചാണ് ദര്‍ശന വിഷം കഴിച്ചത്. അവശനിലയില്‍ കണ്ട ദര്‍ശനയെ സഹപാഠികളും ഹോസ്റ്റല്‍ അധികൃതരും ചേര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കദ്രി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. ആദേശ് ഏക സഹോദരനാണ്.
