മദീന: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കാസർകോട് സ്വദേശി മദീനയിൽ മരിച്ചു. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ ഇസ്മയിൽ (സമപടം -85) ആണ് മരിച്ചത്. ഈ മാസം രണ്ടിന് ഭാര്യ നഫീസയുടെ കൂടെ ഉംറക്കെത്തിയതായിരുന്നു. തിരിച്ച് വരാനുള്ള ഒരുക്കത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചു. മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യൂസുഫിൻ്റെയും ഹവ്വ ഉമ്മയുടെയും മകനാണ്. മക്കള്‍: ഹമീദ്, അലി, റസാഖ്, നൗശാദ്, ജലീല്‍, ഖലീല്‍, റംശീന. മരുമക്കള്‍: അലി (കോപ്പ), സുമയ്യ, റുക്‌സാന, സജ്‌ന, ശാഹിന, ശബാന. സഹോദരങ്ങള്‍: മറിയം ഉമ്മ, ബീഫാത്തിമ, പരേതരായ മുഹമ്മദ്, അബൂബക്കർ, ശഹർബാൻ.