കാസര്‍കോട്: കാറഡുക്ക, മൂടാംകുളത്തെ ഷിജു കുമാറിന്റെ ഭാര്യ രജിത (22)യെ കാണാതായി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയാണ് കാണാതായ രജിത. ഞായറാഴ്ച ഉച്ചയ്ക്ക് കടയില്‍ നിന്നു ബേഡകം, ചെമ്പക്കാട്ടെ സ്വന്തം വീട്ടിലേക്കു പോയതായിരുന്നു.
അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു ഷിജുകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
