കാസര്‍കോട്: ഉദുമ ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകന് മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, പീപ്പിള്‍സ് മാങ്ങാട് എന്നിവ ചേര്‍ന്ന് വര്‍ഷം തോറും നല്‍കുന്ന ‘കര്‍ഷക ബന്ധു പുരസ്‌കാരം -24’ ന്
കണിയാമ്പാടിയിലെ സഞ്ജീവന്‍ അര്‍ഹനായി. നെല്‍കൃഷി, കപ്പ കൃഷി, പച്ചക്കറികള്‍, മറ്റു ഇടവിളകള്‍, പശുപരിപാലനം തുടങ്ങി വിളകള്‍ ജൈവദത്തമായി കൃഷി ചെയ്ത് ഉദാത്ത മാതൃക സൃഷ്ടിച്ച പച്ചയായ കര്‍ഷകനാണ് അറുപത്തിരണ്ടുകാരനായ സഞ്ജീവന്‍ കണിയാമ്പാടി. 3,333 രൂപയും പ്രശസ്തി പത്രവും ഉള്‍കൊള്ളുന്ന പുരസ്‌കാരം 29 ന് ഞായറാഴ്ച 4 മണിക്ക് ബാര മഹാവിഷ്ണു ക്ഷേത്ര ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന ചടങ്ങില്‍ പത്മശ്രി പുരസ്‌കാര ജേതാവ് സത്യനാരായണ ബെലാരി സഞ്ജീവന്‍ കണിയാമ്പാടിക്ക് സമ്മാനിക്കും. ആലാമി പാറക്കടവ്, മാധവിയമ്മ പാറക്കടവ് എന്നിവരുടെ സ്മരണയ്ക്ക് മക്കളും കുടുംബാംഗങ്ങളുമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാരയിലെ പതിനാല് എഴുത്തുകാരുടെ പുസ്തകമായ സമത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.
