കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് ഭാരവാഹികളുടെ സ്ഥാനാരോഹണം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കാസര്‍കോട് ജെ.സി.ഐ പ്രസിഡണ്ട് കെ.എം മുയീനുദ്ദീന്‍ ആധ്യക്ഷം വഹിച്ചു. മേഖലാ പ്രസിഡണ്ട് ജസില്‍ ജയന്‍,ദേശീയ പരിശീലകന്‍ രാജേഷ് കൂട്ടക്കനി,സിനിമാ താരം അപര്‍ണ്ണ ഹരി, മേഖലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ജെബ്രൂദ്, പ്രസിഡണ്ട് മിഥുന്‍, യത്തീഷ് ബള്ളാള്‍, അബ്ദുല്‍ മജീദ് കെ.ബി, സെക്രട്ടറി മുഹമ്മദ് മഖ്സൂസ് പ്രസംഗിച്ചു. പ്രസിഡണ്ടായി മിഥുന്‍ വളപ്പില്‍, സെക്രട്ടറിയായി മുഹമ്മദ് മഖ്സൂസ്, ട്രഷററായി ബിനീഷ് മാത്യൂ എന്നിവരുള്‍പെടെ പതിനഞ്ചംഗ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വൃക്തികളെ ചടങ്ങില്‍ ആദരിച്ചു.
