എറണാകുളം: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നു ഹൈക്കോടതി. രാഷ്ട്രീയ കളികളാണ് നിരോധിക്കേണ്ടത്. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ പേരില്‍ മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ല-ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ച് ഇങ്ങനെ പ്രതികരിച്ചത്. ക്യാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണ്ണമായും നിരോധിക്കാനാവില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജികള്‍ ജനുവരി 23ന് വീണ്ടും പരിഗണിക്കും.
